മാള: മാള വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി പ്രസിഡന്റും കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റുമായ പ്രിൻസി ഫ്രാൻസിസ് അദ്ധ്യക്ഷയാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യാതിഥിയാകും.
കലാമത്സരങ്ങൾക്ക് ചലച്ചിത്രനടൻ സി.ജി. പ്രദീപ് ഉദ്ഘാടനം ചെയ്യും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ.സുരേഷ് കലോത്സവ സന്ദേശം നൽകും. സമാപന സമ്മേളനം 6 ന് വൈകിട്ട് അഞ്ചിന് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാൻറ്റി അദ്ധ്യക്ഷയാകും. പി.ടി.എ ഭക്ഷണ ഒരുക്കം നടത്തും.

വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ.കെ. സുരേഷ്, ജനറൽ കൺവീനർ ഐ ജയ, സജി.സി. പോൾസൺ, എം.പി. മാലിനി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.