
മാള: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യൂ.എസ്.എ.) തൃശൂർ ജില്ലാ സമ്മേളനം ഇന്ന് നടക്കും. ജില്ലാ സമ്മേളനം മാള മാളിയേക്കൽ ഗാർഡൻസിലെ കെ.കെ. സജീഷ് നഗറിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.വി.രാകേഷ് മുഖ്യപ്രഭാഷണം നടത്തും. സംഘടനയുടെ വളർച്ചയും വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങളുമാണ് സമ്മേളനത്തിന്റെ പ്രധാന വിഷയങ്ങൾ. ഇലക്ട്രിക്കൽ, പ്ലംബിംഗ്, സോളാർ സിസ്റ്റം, സാനിറ്ററി ഉൽപ്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സംഘടനയുടെ ചെയർമാൻ കെ.എം.നിരൂപ്, ജില്ലാ സെക്രട്ടറി ഒ.ജെ.ജിഷോ, പി.ആർ. പ്രസാദ്, ടി.ബി.മനോജ്, കെ.എ. ജോൺസൺ, കെ.എ.സത്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.