പറപ്പൂർ: തൃശൂർ വെസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് പറപ്പൂർ സെന്റ് ജോൺസ് എച്ച്.എച്ച്.എസിൽ തിരി തെളിഞ്ഞു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അദ്ധ്യക്ഷയായി. 120-ഓളം വിദ്യാലയങ്ങളിൽ നിന്നായി ആറായിരത്തിലധികം പ്രതിഭകൾ ഉപജില്ലാ കലോത്സവത്തിൽ മാറ്റുരയ്ക്കും.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജെ.ബിജു പതാക ഉയർത്തി. ഗായകനും ചിത്രകാരനുമായ ഏങ്ങണ്ടിയൂർ കാർത്തികേയൻ കലാദീപം തെളിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ മുഖ്യാതിഥിയായി. പറപ്പൂർ സെന്റ് ജോൺസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡെൻസി ജോൺ, ഫാ. സെബി പുത്തൂർ, എ.വി.ജോളി, ആനി ജോസ്, ഷീന വിൽസൺ, സരസമ്മ സുബ്രഹ്മണ്യൻ, കെ.ജി.പോൾസൺ, വി.കെ.രഘുനാഥൻ, ശൈലജ ബാബു, എൻ.കെ.പ്രേംനാഥ്, ജോബി ബെൻസ്, ജോഷി കൊള്ളന്നൂർ, പി.സി.ജോസ്, വി.പി.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. കലോത്സവത്തിന്റെ ഭാഗമായി വർണാഭമായ സാംസ്‌കാരിക ഘോഷയാത്രയും നടന്നു.