എടമുട്ടം: വാഴപ്പുള്ളി കുടുംബ സംഗമം എടമുട്ടം ക്രൈസ്റ്റ് കിംഗ് ചർച്ച് വികാരി ജിബിൻ മായത്തോടൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്‌നേഹവിരുന്നും നടന്നു. സമ്മാനം വിതരണം ചെയ്തു. വി.കെ. ഹരിദാസൻ, വി.കെ. ശശിധരൻ, വി.ബി. ബൈജു, വി.ജി. ഷാജി എന്നിവർ നേതൃത്വം നൽകി. വനിതാ കൺവീനർ ശാന്ത ജയപ്രകാശ്, സെക്രട്ടറി വി.ആർ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.