മാള: കോട്ടമുറി കൊടുവത്ത് കുന്നിൽ ഒമ്പതാം വാർഡിൽ കാർത്ത്യായനി മെമ്മോറിയൽ ട്രസ്റ്റ് സൗജന്യമായി നൽകിയ ഭൂമിയിൽ നിർമ്മിക്കുന്ന സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽനാഥ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് യു.എ ഊക്കൻ, വാർഡ് അംഗം ജിയോ കൊടിയൻ, കാർത്ത്യായനി ട്രസ്റ്റ് പ്രസിഡന്റ് പി.ആർ. പ്രകാശൻ, സെക്രട്ടറി പി.ഡി. ദിനേശ്, പി.ആർ.സുകുമാരൻ, പി.കെ. സോമനാഥൻ, പി.കെ.പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.