news

തൃശൂർ: നവാഗതനായ ജിതിന് ലാൽ സംവിധാനം ചെയ്ത എ.ആർ.എമ്മിലൂടെ ടൊവിനോ തോമസ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി. മികച്ച നടനുള്ള പോരാട്ടാത്തിൽ മമ്മൂട്ടി, ആസിഫ് അലി എന്നിവർക്കൊപ്പമാണ് ടൊവിനോ മത്സരിച്ചത്. അവസാന റൗണ്ടിൽ എത്തിയെങ്കിലും മമ്മൂട്ടി മികച്ച നടനായപ്പോൾ ടൊവിനോയെയും ആസിഫ് അലിയെയും പ്രത്യേക പരാമർശം നൽകി ആദരിക്കാൻ തീരുമാനിക്കുകയായിരുന്നു.
പോരാളിയായ കുഞ്ഞിക്കേളു, ചീയോതിക്കാവിന്റെ ഉറക്കം കെടുത്തുന്ന പെരുങ്കള്ളൻ മണിയൻ, കള്ളന്റെ വംശത്തിൽ പിറന്നു എന്നതിൽ നാട്ടുകാർ എപ്പോഴും സംശയത്തിന്റെ മുനയിൽ നിറുത്തുന്ന അജയൻ എന്നീ കഥാപാത്രങ്ങളെയാണ് എ.ആർ.എമ്മിൽ ടൊവിനോ അവതരിപ്പിച്ചത്. സുജിത് നമ്പ്യാരുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ചീയോതിക്കാവും അവിടത്തെ ഒരു ക്ഷേത്രവും അവിടത്തെ വിശ്വാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം.
യോദ്ധാവ്, മണിയൻ, അജയൻ എന്നീ മൂന്നുപേരും മൂന്ന് തലമുറയിൽപ്പെട്ടവരാണ്. കഥയുടെ നല്ലൊരു ഭാഗവും 90കളിലാണ് നടക്കുന്നത്. സംഭവബഹുലമായ മൂന്ന് ജീവിതാദ്ധ്യായങ്ങൾ നോൺ ലീനിയർ സ്വഭാവത്തിൽ അവതരിപ്പിക്കുകയാണ് ടൊവിനോ