മാള: സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ പുതിയ ഹൈസ്‌കൂൾ കെട്ടിടം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണുകാടൻ അദ്ധ്യക്ഷനായി. കോഴിക്കോട് അതിരൂപത ബിഷപ്പ്. ഡോ. വർഗീസ് ചക്കാലക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ബെന്നി ബഹ്‌നാൻ എം.പി., വി.ആർ. സുനിൽകുമാർ എം.എൽ.എ., മാനേജർ ഫാ. ജോർജ് പാറേമ്മേൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാൻലി പോൾ താക്കോൽ സമർപ്പണം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽനാഥ്, രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇരുമ്പൻ, എ. എ. അഷറഫ്, യദു കൃഷ്ണൻ, കെ. കെ. സുരേഷ്, എം. ടി.മോളി എന്നിവർ പ്രസംഗിച്ചു.