കാടുകുറ്റി: എസ്.എൻ.ഡി.പി ശാഖ ഡോ.പൽപ്പു ഗൃഹസദസിന്റെ നേതൃത്വത്തിൽ ഡോ.പൽപ്പു ജന്മദിനം ആഘോഷിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് മിനി സുഭാഷ് അദ്ധ്യക്ഷയായി. ശാഖാ സെക്രട്ടറി എം.എൻ.രാജു, വി.ആർ.റെജി, കുമാരൻ മാക്കാട്ടി, സുകുമാരൻ വട്ടപ്പറമ്പിൽ, അനിൽ പറക്കുളം, സൗമ്യ, ചിഞ്ചു രമേശ് എന്നിവർ സംസാരിച്ചു.