കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ ശ്രീനാരായണപുരം പള്ളിനട ജംഗ്ഷനിലും കൊപ്രക്കളത്തും ദേശീയപാത ക്രോസ് ചെയ്ത് കടക്കാൻ ഇനി മേൽപ്പാലം ഒരുങ്ങും. ഇവിടെ ദേശീയപാത ക്രോസ് ചെയ്യുവാനുള്ള മറ്റു സംവിധാനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും നൽകിയ നിവേദനങ്ങൾക്ക് പരിഹാരമായിട്ടാണ് എഫ്.ഒ.ബി (ഫുഡ് ഓവർ ബ്രിഡ്ജ്) അനുവദിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഉത്തരവ് ഇറക്കിയതെന്ന് ഇ.ടി.ടൈസൺ എം.എൽ.എ അറിയിച്ചു.