ചാലക്കുടി : കലിക്കൽ തെക്കുംമുറി എസ്.എൻ.ഡി.പി ശാഖാ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എൻ.മനോഹരൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളുത്താപ്പിള്ളി വിവിധ അവാർഡുകൾ വിതരണം ചെയ്തു. സെക്രട്ടറി സി.വി.രാജൻ, വൈസ് പ്രസിഡന്റ് കെ.കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.