1
1

വടക്കാഞ്ചേരി : നാണാവ് എന്നറിയപ്പെടുന്ന കഴിഞ്ഞ ദിവസം നിര്യാതനായ നാടിന്റെ ജനകീയ മുഖം പി.വി.നാരായണ സ്വാമിക്ക് വടക്കാഞ്ചേരി വിട നൽകി. ഒട്ടേറെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. എം.എൽ.എമാരായ ഡോ.മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ, എ.സി.മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, മുൻ എം.എൽ.എമാരായ അഡ്വ.വി.ടി. ബൽറാം, അനിൽ അക്കര, മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ എം.പി: ടി.എൻ.പ്രതാപൻ, നഗരസഭ ചെയർപേഴ്‌സൺ പി.എൻ. സുരേന്ദ്രൻ, അഡ്വ:പി.എസ്. ഈശ്വരയ്യർ ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. അനുസ്മരണ സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്‌സൺ പി.എൻ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി.ജയദീപ്, വടക്കാഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ. പ്രമോദ് കുമാർ, വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗീസ് തരകൻ, എം.ആർ.സോമനാരായണൻ, ചന്ദ്രമോഹൻ കുമ്പളങ്ങാട്, ജോണി ചിറ്റിലപ്പിള്ളി, കെ.അജിത്ത് കുമാർ, എൻ.ആർ.സതീശൻ, ഷാഹിദ റഹ്മാൻ, സി.എ.ശങ്കരൻകുട്ടി തുടങ്ങി നിരവധി പേർ അനുസ്മരിച്ചു.