
തൃശൂർ: കാട്ടാന ആക്രമണം നേരിടുന്ന ഇരുമ്പുപാലത്ത് ആവശ്യമെങ്കിൽ കുങ്കിയാനകളെ കൊണ്ടുവന്ന് നടപടികൾ സ്വീകരിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഇന്നലെ സംഭവസ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രദേശവാസികളും ജനപ്രതിനിധികളുമായി ചർച്ച നടത്തി. പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി (ഐ.ഐ.ടി) യുമായി സഹകരിച്ച് പ്രദേശത്ത് ഫെൻസിംഗ് ശക്തിപ്പെടുത്താൻ നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ആർ.ആർ.ടിയുടെ സേവനം മെച്ചപ്പെടുത്തി കൂടുതൽ വാച്ചർമാരെ നിയമിക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
കഴിഞ്ഞ ദിവസം ഇരുമ്പുപാലം സ്വദേശിയായ വാച്ചർ ബിജുവിന് കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. അടുത്ത ദിവസം വനംവകുപ്പിന്റെ ജീപ്പും കാട്ടാന തകർത്തിരുന്നു.