photo

പാവറട്ടി: മുല്ലശ്ശേരി ഉപജില്ലാ കലോത്സവത്തിന്റെ പ്രചാരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ഘോഷയാത്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കലയാണ് ലഹരി ബലൂണുകൾ വാനിലുയർത്തി. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എം.എം.റജീന, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഒ.ജെ.ഷാജൻ മാസ്റ്റർ, കൺവീനർ കെ.ജെ.മേജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിമല സേതുമാധവൻ, ജനപ്രതിനിധികളായ ടി.കെ.സുബ്രമണ്യൻ, ജോസഫ് ബെന്നി, സരിത രാജീവ്, സുനിത രാജു, സിബി ജോൺസൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷീബ ചാക്കോ എന്നിവർ നേതൃത്വം നൽകി.