
തൃശൂർ: കേരള സംഗീത നാടക അക്കാഡമിയുടെ പിന്തുണയോടെ നൽകിവരുന്ന ബെംഗളൂരു ആത്മാലയ അക്കാഡമിയുടെ 'സമർപ്പണം' വാർഷിക അവാർഡ് ദാന ചടങ്ങും നൃത്തസന്ധ്യയും 8 ന് സംഗീത നാടക അക്കാഡമിയിലെ ബ്ലാക്ക് ബോക്‌സ് തിയേറ്ററിൽ നടക്കും. വൈകിട്ട് 5.30 ന് അവാർഡിന്റെ പത്താമത് എഡിഷൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയാകും.ദേവിക ആൻഡ് ചാക്യാർ രാജൻ അവാർഡ് പൊതിയിൽ നാരായണ ചാക്യാർക്കും, കോകിലം ആൻഡ് ശങ്കരി അവാർഡ് വാദ്യ കലാകാരൻ കുഞ്ഞാരുവിനും, ആത്മാലയ അവാർഡ് പി.എസ്. കൃഷ്ണമൂർത്തിക്കും സമ്മാനിക്കും. ഡോ.പദ്മജ സുരേഷും ശിഷ്യരും അവതരിപ്പിക്കുന്ന ഭരതനാട്യം, സരിത മിശ്രയുടെ ഒഡീസി, സ്വപ്ന രാജേന്ദ്രകുമാറിന്റെ മോഹിനിയാട്ടം എന്നിവ നടക്കും. ഡോ. പത്മജ വെങ്കടേഷ് സുരേഷ് ആണ് ആത്മാലയ ഡയറക്ടർ.