photo

തൃശൂർ: അഞ്ചാം കേരള സെൻട്രൽ സ്‌കൂൾസ് സ്‌പോർട്‌സ് മീറ്റിന്റെ ജില്ലാ മത്സരങ്ങൾ 10ന് കുന്നംകുളം ഗവ.എച്ച്.എസ്.എസ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിൽ നടക്കും. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി ചെയർമാനും നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ ജനറൽ കൺവീനറുമാണ്. കളക്ടർ അർജുൻ പാണ്ഡ്യൻ ചീഫ് പാട്രണും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി.സുമേഷ് ചെയർമാനുമാണ്. എൻ.എം.ജോർജ്, ഡോ. എം. ദിനേശ് ബാബു, സി. രാഗേഷ് എന്നിവർ നേതൃത്വം നൽകും. രജിസ്‌ട്രേഷൻ സ്വീകരിക്കുന്ന അവസാന തീയതി 6. പുതിയ സ്‌കൂളുകൾ https://sah.sportzvillage.com/Kerala-Sports Meet വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് - 9447767158.