കൊരട്ടി: പഞ്ചായത്ത് ചിറങ്ങരയിൽ ആരംഭിച്ച മൾട്ടിപർപ്പസ് ഓപ്പൺ ജിംനേഷ്യവും പൊങ്ങം പെരുംകുളം മിനി പാർക്കും മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ഐ.എം.വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു അദ്ധ്യക്ഷനായി. കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനി, കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി എന്നിവരുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ചാണ് ഉപയോഗശൂന്യമായി കിടന്ന പെരുംകുളം നവീകരിച്ച പാർക്കും ചിറങ്ങര ഓപ്പൺ ജിംനേഷ്യവും നിർമ്മിച്ചത്. ചിറങ്ങര ആർ.ഒ.ബിക്ക് താഴെ തയ്യാറാക്കിയ ഓപ്പൺ ജിംനേഷ്യത്തിൽ ഒരേ സമയം 20 പേർക്ക് പരിശീലനം നടത്താം. ഷൈനി ഷാജി, അഡ്വ.കെ.ആർ.സുമേഷ്, നൈനു റിച്ചു, കുമാരി ബാലൻ, ഫാ.പോൾ കൈപതോട്ടുങ്കൽ, ഡോ.ഏബൽ ജോർജ്, ടി.ഒ.സൂരജ്, കെ.എ.ശ്രീലത, വർഗീസ് പയ്യപ്പിള്ളി, ഗ്രേസി സ്‌കറിയ എന്നിവർ പ്രസംഗിച്ചു.