photo

കൊടുങ്ങല്ലൂർ: തൃശൂർ- കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ 250 കോടി ചെലവിലുള്ള നവീകരണം ഏപ്രിൽ മാസത്തിൽ പൂർത്തീകരിക്കാനുള്ള നടപടിയെടുത്തെന്ന് ജില്ലാ കളക്ടർ ഹൈക്കോടതിയിൽ അഫിഡവിറ്റ് നൽകി. പി.ഡബ്ല്യൂ.ഡി, സ്റ്റേറ്റ് വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങി വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേർന്ന് ഏകോപനം നടത്തി തുടർച്ചയായി മോണിറ്ററിംഗ് നടത്തണമെന്ന് ഹൈക്കോടതി നേരത്തെ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് അഫിഡവിറ്റ്. പരാതിക്കാരും സോഷ്യൽ മൂവ്‌മെന്റ് ഫോർ ജസ്റ്റിസ് പ്രവർത്തകരും ഹൈക്കോടതി നിർദേശപ്രകാരം നിർമ്മാണം നടക്കാത്ത സ്ഥലങ്ങൾ,അപകട സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവ ജില്ലാ കളക്ടറെ ബോധിപ്പിച്ചു. പൊതുപ്രവർത്തകരായ പി എ. സീതിമാസ്റ്റർ,പി. എ.കരുണാകരൻ എന്നിവരാണ് അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖാന്തരം ഹൈക്കോടതിയെ സമീപിച്ചത്.