photo-
1

മാള: അന്നമനട പഞ്ചായത്തിലെ ജൈവവൈവിദ്ധ്യ പരിപാലന സമിതി (ബി.എം.സി) യുടെ ആഭിമുഖ്യത്തിൽ ജനകീയ ജൈവവൈവിദ്ധ്യ രജിസ്റ്റർ (പി. ബി. ആർ ) രണ്ടാം ഭാഗം ജൈവവൈവിദ്ധ്യ ബോർഡ് അംഗം
ഡോ. ജെ. എസ്. മിനി മോൾ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി. ഡോ.അമിതാബച്ചൻ,ബി.എം.സി. അംഗം ഡോ. സി.പി. ഷാജി, വൈസ് പ്രസിഡന്റ് സിന്ധു ജയൻ, പഞ്ചായത്ത് അംഗം. ബൈജു എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ തല ജൈവവൈവിദ്ധ്യ ക്ലബുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. പഞ്ചായത്തിലെ കാവുകൾ, പുഴകൾ, പാടശേഖരങ്ങൾ, ജലാശയങ്ങൾ തുടങ്ങിയ ആവാസവ്യവസ്ഥകളുടെ ജൈവവൈവിദ്ധ്യ വിവരങ്ങളും നാട്ടറിവുകളും ഉൾപ്പെടുത്തി ജനപങ്കാളിത്തത്തോടെയും ശാസ്ത്രീയ പഠനങ്ങളിലൂടെയും ആണ് രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കിയത്.