1
1

വടക്കാഞ്ചേരി: സംസ്ഥാന സ്‌കൂൾ സിലബസ് യഥാർത്ഥ ജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതാണെന്ന് വിദ്യാർത്ഥികളുടെ അഭിപ്രായ സർവേ. അതേസമയം സിലബസിൽ കൂടുതൽ നൈപുണ്യ തൊഴിൽ അധിഷ്ഠിത വിഷയങ്ങൾ ഉൾപ്പെടുത്തണമെന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു. പത്താം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിലെ 'പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടുള്ള തുടർപ്രവർത്തനത്തിന്റെ ഭാഗമായായിരുന്നു സർവേ. വടക്കാഞ്ചേരി ഗവ.ഗേൾസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സേറ എലിസബത്തും സംഘവുമാണ് സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഓൺലൈനായി അഭിപ്രായ സർവേ നടത്തിയത്. വിവിധ ജില്ലകളിൽ നിന്ന് 800 ൽപരം വിദ്യാർത്ഥികൾ സർവേയിൽ പങ്കെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സർവേ.

സർവേയിലെ പ്രധാന ചോദ്യങ്ങൾ