
തൃശൂർ: ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ആരംഭിച്ച 'ഒരു തൈ നടാം' ജനകീയ വൃക്ഷവത്കരണ പരിപാടി ലക്ഷ്യം കൈവരിച്ചതായി പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം 1,05,52,511 തൈകളാണ് നട്ടുപിടിപ്പിച്ചത്. ക്യാമ്പയിന്റെ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപനം നാളെ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷത വഹിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ ക്യാമ്പയിൻ റിപ്പോർട്ട് അവതരിപ്പിക്കും.
ക്ലിഫ് ഹൗസ് അങ്കണത്തിൽ കുളമാവ് തൈ നട്ട് മുഖ്യമന്ത്രിയാണ് ക്യാമ്പയിന് തുടക്കമിട്ടത്. മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയാകും.