photo-
1


ആളൂർ: ഒമ്പത് വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ച ആളൂർ പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം പണിയുന്നതിന് പദ്ധതി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് ഭൂമിയും പൊലീസ് സ്റ്റേഷൻ നിർമ്മാണ ജനകീയ സമിതിയുടെ സഹായത്തോടെ സൗജന്യമായി നൽകിയ നാല് സെന്റ് ഭൂമിയുമടക്കം 19 സെന്റ് സ്ഥലത്ത് സ്റ്റേഷൻ പണിയാനുള്ള നിരാക്ഷേപ സാക്ഷ്യപത്രം റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജോജോയും സെക്രട്ടറി കെ.എൻ.സുനിലും ചേർന്ന് കൈമാറി. മന്ത്രി ആർ. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് മുഖ്യാതിഥിയായി. ചടങ്ങിൽ മികച്ച അദ്ധ്യാപകർക്കുള്ള അദ്ധ്യാപക കർമ ശ്രേഷ്ഠ അവാർഡും സ്റ്റേറ്റ് സ്‌കൂൾ മീറ്റിൽ മെഡൽ നേടിയ വിദ്യാർഥികൾക്കുള്ള ആദരവും നൽകി. വൈസ് പ്രസിഡന്റ് രതി സുരേഷ്, ബിന്ദു ഷാജു, ജോസ് മാഞ്ഞൂരാൻ, ദിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, അഡ്വ. എം.എസ്. വിനയൻ, സന്ധ്യ നൈസൻ, ജുമൈല സഗീർ എന്നിവർ പ്രസംഗിച്ചു.