d

തൃശൂർ: മലബാർ സിമന്റ്‌സ് അഴിമതിക്കേസിൽ വിചാരണ നടപടികൾ തൃശൂർ വിജിലൻസ് കോടതിയിൽ ആരംഭിച്ചു. ഫ്‌ളൈ ആഷ് വിതരണം ചെയ്തിരുന്ന കരാറുകാരന് 50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി ഏകപക്ഷീയമായി പിൻവലിക്കാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട കേസാണ്. നിയമപോരാട്ടം നടത്തിവന്ന ജോയ് കൈതാരത്തെയാണ് ഇന്നലെ വിസ്തരിച്ചത്. ഈ മാസം 10ന് വീണ്ടും പരിഗണിക്കും. 2000 - 2016ൽ കമ്പനിയിൽ നടന്ന അഴിമതികളുമായി ബന്ധപ്പെട്ട് 12 കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ നാലു കേസുകളിലാണ് ആദ്യഘട്ടത്തിൽ വിചാരണ നടക്കുക.