പുതുക്കാട്: ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂൾ കലോത്സവം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ ഫാ. പോൾ തേയ്ക്കാനത്ത് മുഖ്യപ്രഭാഷണം നടത്തി. കെ.എം.ബാബുരാജ്, സരിത രാജേഷ്, അഡ്വ. അൽജോ പുളിക്കൻ, ഷൈനി ജോജു, സി.സി.സോമസുന്ദരൻ, സെബി കൊടിയൻ, വി.യു.മനോജ്, ഷാജു മാടമ്പി, ടി.കെ.ലത, സിന്ധു മേനോൻ, സിസ്റ്റർ വന്ദന ടോബി തോമസ്, എം.എസ്.രാജീവ് എന്നിവർ പ്രസംഗിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച റെക്‌സ ആന്റൺ എന്ന പേരുള്ള റോബോർട്ടാണ് കലോത്സവം ഉദ്ഘാടനത്തിനെത്തിയ മന്ത്രിയേയും മറ്റ് വിശിഷ്ടാതിഥികളേയും പൂക്കൾ നൽകി സ്വീകരിച്ചത്. സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് സേവിയേഴ്‌സ് സി.യു.പി സ്‌കൂൾ, സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലായാണ് കലോത്സവം.