മാടക്കത്തറ: പട്ടയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് പട്ടയ മിഷൻ എന്ന ആശയമായിരുന്നുവെന്ന് മന്ത്രി കെ.രാജൻ. പുല്ലാനിക്കാട് എ.കെ.ജി നഗർ പട്ടയ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാടക്കത്തറ പഞ്ചായത്തിലെ പുല്ലാനിക്കാട് എ.കെ.ജി, സൂര്യനാർ, പാണ്ടിപറമ്പ് എന്നീ പ്രദേശങ്ങളിലെ 52-ഓളം കുടുംബാംഗങ്ങൾക്ക് പട്ടയം ലഭിക്കണമെന്ന ആവശ്യം വർഷങ്ങളായുള്ളതാണ്. ഇതിൽ 30 കുടുംബങ്ങൾക്കുള്ള പട്ടയമാണ് വിതരണം ചെയ്തത്. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ അദ്ധ്യക്ഷയായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. പി.എസ്.വിനയൻ, സാവിത്രി രാമചന്ദ്രൻ, പുഷ്പ ചന്ദ്രൻ, സിമി സുനേഷ്, സി.എച്ച്.സജീബ്, ഇ.വി.പുഷ്പൻ, അഖിൽ വി. മേനോൻ, ടി. ജയശ്രീ, വി.എസ്.സനൂപ്, മാർട്ടിൻ നാഥൻ, വി.എസ്.പ്രദീപ്, സണ്ണി ചെന്നിക്കര, കെ.പി.പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുഖ മുദ്രാവാക്യത്തോടെയാണ് റവന്യൂ വകുപ്പ് മുന്നോട്ടുപോകുന്നത്. പട്ടയ അർഹതയ്ക്കുള്ള വരുമാന പരിധി രണ്ടര ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.
-മന്ത്രി കെ.രാജൻ