ഗുരുവായൂർ: ശബരിമല സീസൺ കാലത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേവസ്വത്തിനും നഗരസഭയ്ക്കും നിർദ്ദേശങ്ങളുമായി മർച്ചന്റ്‌സ് അസോസിയേഷൻ. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കച്ചവട സ്ഥാപനങ്ങൾ ഇറക്കികെട്ടിയത് ദേവസ്വം അധികൃതർ നീക്കിയിരുന്നു. എന്നാൽ മഞ്ജുളാൽ വരെയുള്ള ദേവസ്വം റോഡ് വഴിയോര വ്യാപാരികൾ കൈയേറിയിരിക്കുകയാണ്. സന്ധ്യ മുതൽ രാവിലെ വരെ റോഡിലൂടെ നടന്നുപോകാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണ് തെരുവ് കച്ചവടം. ഈ അനധികൃത വ്യാപാരം നിരോധിക്കുന്നതിന് ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നും ദേവസ്വത്തിനും നഗരസഭയ്ക്കും നൽകിയ പരാതിയിൽ ജി.എം.എ പ്രസിഡന്റ് ടി.എൻ.മുരളി, ജനറൽ സെക്രട്ടറി റഹ്മാൻ തിരുനെല്ലൂർ എന്നിവർ ആവശ്യപ്പെട്ടു.

പ്രധാന നിർദ്ദേശങ്ങൾ