1
1

ഇരിങ്ങാലക്കുട: കുട്ടംകുളത്തിന്റെ നവീകരണത്തിലൂടെ പുതിയ തലമുറയെ ചരിത്രത്തിലേക്ക് വഴിനടത്താൻ സാധിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കുട്ടംകുളത്തിന്റെ സംരക്ഷണ സൗന്ദര്യവത്കരണ പ്രവൃത്തികൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുടയുടെ ചരിത്ര വഴികളിൽ പ്രാധാന്യമുള്ള ഒന്നാണ് കുട്ടംകുളം എന്ന് അദ്ധ്യക്ഷത വഹിച്ച് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. മന്ത്രി ബിന്ദു ശിലാഫലകം അനാഛാദനം ചെയ്തു. സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ 4.04 കോടി രൂപ ചെലഴിച്ചാണ് കുട്ടംകുളം നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് എന്നിവർ വിശിഷ്ടാതിഥികളായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ടി.കെ.സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.