photo-
2

മാള : പൊതുജനങ്ങൾക്ക് കുറഞ്ഞനിരക്കിൽ എല്ലാവിധ ലബോറട്ടറി പരിശോധനകളും ലഭ്യമാക്കുന്ന എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖല 'ഹിന്ദ്‌ലാബ്‌സ്' ഇനി കുഴൂരിലും. വിദഗ്ദ്ധ ടെക്‌നീഷ്യന്മാരുടെയും അത്യാധുനിക സൗകര്യങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിന്ദ്‌ലാബ്‌സിൽ പരിശോധനകൾ 40 മുതൽ 60 ശതമാനം വരെ കുറവിലാണ് ലഭിക്കുക. വീടുകളിലെത്തി രക്തസാംപിളുകൾ ശേഖരിക്കുന്ന 'ഹോം ബ്ലഡ് കളക്ഷൻ' സൗകര്യവും ഒരുക്കിയിട്ടുണ്ട്. സേവനങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9188934750. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ മിനിരത്‌ന സ്ഥാപനമായ എച്ച്.എൽ.എല്ലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹിന്ദ്‌ലാബ്‌സ് ശൃംഖലയുടെ കുഴൂർ യൂണിറ്റ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. വി.ആർ.സുനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. കിഡ്‌കോ ഡയറക്ടർ ടി.മോഹൻദാസ് പദ്ധതി വിശദീകരിച്ചു. എച്ച്.എൽ.എൽ പ്രതിനിധികൾ, കുഴൂർ സഹകരണ സംഘം പ്രസിഡന്റ് പി.എ.ശിവൻ എന്നിവർ പ്രസംഗിച്ചു.