ചേർപ്പ് : എഴുപതാമത് കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കാട്ടൂർ അൽ ബാബ് സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകർക്കൊപ്പം ചേനം തരിശ് പടവ് സന്ദർശിച്ചു. പടവ് പ്രസിഡന്റ് ബിജു പണിക്കശ്ശേരി, സെക്രട്ടറി ടി.കെ.രാജു, വൈസ്പ്രസിഡന്റ് എ.എസ്.ഉണ്ണികൃഷ്ണൻ, മെമ്പർമാരായ പി.കെ.കുട്ടമോൻ, ടി.എ.ഷെരീഫ് എന്നിവർ കൃഷിയെ കുറിച്ച് ബോധവത്കരണം നടത്തി. കാർഷിക സർവകലാശാല വിദ്യാർത്ഥി സൽഹ കുട്ടികളോട് നെൽക്കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ റിനിഷ് മുഹമ്മദ്, അദ്ധ്യാപകരായ ഷൈനി, ആരിഫ ഷഹന, ഫാത്തിമ, സിനു, സ്‌നേഹ എന്നിവർ നേതൃത്വം നൽകി.