photo-
1

പൊയ്യ: പൊയ്യ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിലുളള ഗുണഭോക്താക്കളുടെ കുടുംബസംഗമം നടന്നു. പഞ്ചായത്തിൽ

163 വീടുകളിൽ 151 എണ്ണം പണി പൂർത്തിയായി. 12 വീടുകൾ പൂർത്തീകരണഘട്ടത്തിലാണ്. പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.കുട്ടൻ അദ്ധ്യക്ഷനായി.

സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജോളി സജീവ്, സാബു കൈത്താരൻ, റീന സേവ്യർ, പഞ്ചായത്ത് അംഗങ്ങളായ സൗമ്യ, വർഗീസ്, റഹ്മത്ത് സിബി, സുരേഷ്, അനില, രജേഷ്, രമ, പ്രിയ, വിജീഷ് എന്നിവർ പ്രസംഗിച്ചു.