school

ചാലക്കുടി: ഉപജില്ലാ സ്‌കൂൾ കലോത്സവം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെന്റ് എൽ.പി സ്‌കൂൾ, സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ, സെന്റ് മേരീസ് എൽ.പി സ്‌കൂൾ, ഗവ. ഈസ്റ്റ് എൽ.പി സ്‌കൂൾ, ഫാസ് ഓഡിറ്റോറിയം എന്നിവയാണ് കലോത്സവ വേദികൾ. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അദ്ധ്യക്ഷനായി. പ്രശസ്ത ചിന്തുപാട്ട് കലാകാരി ഹൃദ്യഷലിൻ മുഖ്യാതിഥിയായിരുന്നു. വേണു കണ്ഠരുമഠത്തിൽ, ദീപു ദിനേശ്, നിത പോൾ, ടി.ഡി.എലിസബത്ത്, ഡോ.പി.സി.സിജി, ലിജോ ജോസ്, സിസ്റ്റർ ജോസ്‌ലിൻ, ആർ.ശ്രീകുമാർ, എം.ആർ.രതീഷ് മേനോൻ, സിസ്റ്റർ സോഫിയ സിസ്റ്റർ റോസ്ബിൻ എന്നിവർ പ്രസംഗിച്ചു. ഏഴിന് കലോത്സവം സമാപിക്കും.