കൊടുങ്ങല്ലൂർ: 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന സർക്കാരിന്റെ പ്രതിജ്ഞാവാചകം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന എടവിലങ്ങ് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ കെട്ടിട നിർമ്മാണോദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. ഇ.ടി.ടൈസൺ എം.എൽ.എ അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ തഹസിൽദാർ എം.ശ്രീനിവാസ്, പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, വൈസ് പ്രസിഡന്റ് സന്തോഷ് കോരുചാലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ആർ.കൈലാസൻ, ബിന്ദു രാധാകൃഷ്ണൻ, ഷാഹിന ജലീൽ, വാർഡ് മെമ്പർമാരായ ആശാലത, സുബി പ്രമോദ്, ടൈറ്റസ് തുടങ്ങിയവർ സംസാരിച്ചു.