kalolsavam
കലോത്സവം

കൊടുങ്ങല്ലൂർ: ഉപജില്ല സ്‌കൂൾ കലോത്സവം പി.വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരമായ വികസനത്തിന് എല്ലാവരുടെയും നിസ്വാർത്ഥമായ സഹകരണം ആവശ്യമാണെന്ന് ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യവേ പറഞ്ഞു. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം സിനി നാടക ആർട്ടിസ്റ്റ് പ്രതാപൻ നെല്ലിക്കത്തറ നിർവഹിച്ചു. കൊടുങ്ങല്ലൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.മൊയ്തീൻകുട്ടി, കെ.കെ.കുഞ്ഞുമൊയ്തീൻ, സീനത്ത് ബഷീർ, നിഷ അജിതൻ, കെ.എസ്.ജയ, സജിത പ്രദീപ്, പി.കെ.അബ്ദുൽ റഹ്മാൻ, വി.എം.ഷൈൻ, എ.എ.അനീസ, ജയ സുനിൽരാജ് തുടങ്ങിയവർ സംസാരിച്ചു.