പാവറട്ടി : ഫാസിലിന്റെ 12-ാമത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ചൊവ്വല്ലൂർപ്പടിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സി.പി.എം തൈക്കാട് ലോക്കൽ സെക്രട്ടറി സി.ജെ.ബേബി അദ്ധ്യക്ഷനായി. ടി.വി.ഹരിദാസൻ, പി.എ.രമേശൻ, പി.ജി.സുബിദാസ്, വി.ജി.സുബ്രഹ്മണ്യൻ, വി.എൻ.സുർജിത്ത്, എ.കെ.ഹുസൈൻ, ഗീത ഭരതൻ, എം.എ.ഷാജി, ബിന്ദു അജിത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു. രാവിലെ തൈക്കാട്ടെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി.