pahal-veed-udgadanam

മറ്റത്തൂർ: 15 ലക്ഷം രൂപ ചെലവഴിച്ച് ഒമ്പതുങ്ങലിൽ വയോജനങ്ങൾക്കായി മറ്റത്തൂർ പഞ്ചായത്ത് നിർമ്മിച്ച എ.സി പകൽവീട് കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷയായി. ഷാന്റോ കൈതാരത്ത്, ഷൈബി സജി, സുമേഷ് മൂത്തമ്പാടൻ, ദിവ്യ ഗോപിനാഥ് എന്നിവർ സംസാരിച്ചു