road

ചാലക്കുടി: നവീകരിച്ച പാലസ് മോഡൽ റോഡ് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അദ്ധ്യക്ഷനായി. വി.ജെ.ജോജി, ടി.ഡി.എലിസബത്ത്, ബിന്ദു ഡേവീസ്, എം.കെ.മിൻഹാജ്, ഡോ. ബി.പ്രശാന്ത്, സാബു തെക്കൻ എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, നഗരസഭ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരണം. പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത്, ബെഞ്ച്, റോഡിനിരുഭാഗത്തും കോൺക്രീറ്റിട്ട് വീതികൂട്ടൽ എന്നീ പ്രവൃത്തികളും ഇതിന്റെ ഭാഗമായി നടത്തി. സെന്റ്് ജെയിംസ് അക്കാഡമി, ലയൺസ് ക്ലബ്, റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെ സൗന്ദര്യവത്കരണവും നടത്തി.