board

ചാലക്കുടി: 13-ാം വാർഡിലും വിമത സ്ഥാനാർത്ഥി പ്രചാരണം ആരംഭിച്ചത് പരിയാരം പഞ്ചായത്തിലെ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. പൗരസമിതി പ്രസിഡന്റും വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവുമായ തോമസ് കരിപ്പായിയാണ് 13-ാം വാർഡിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ച് പ്രചാരണം തുടങ്ങിയത്. മുൻകാലങ്ങളിൽ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചിരുന്ന തോമസ് കരിപ്പായി മണ്ഡലം കോ
ൺഗ്രസ് പ്രസിഡന്റുമായുള്ള അഭിപ്രായ വ്യത്യാസത്തിലാണ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. അതേസമയം കോൺഗ്രസ് ടിക്കറ്റ് നൽകിയാൽ പാർട്ടി സ്ഥാനാർത്ഥിയാകുമെന്നാണ് നിലപാട്. കോൺഗ്രസ് അനുഭാവിയായ ജിജോ പി.ജോണും നവമാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തി മത്സരിക്കാൻ തയ്യാറെടുത്തു. ഇവിടെ ഇനിയും വിമത സ്ഥാനാർത്ഥികൾ രംഗത്തിറങ്ങാൻ തയ്യാറെടുക്കയാണെന്ന് പറയുന്നു. ഒരുപക്ഷെ പരിയാരത്ത്് കോൺഗ്രസിന് ഏറ്റവും കുടുതൽ വിമതരെ നേരിടേണ്ടി വരുന്ന വാർഡായിരിക്കും 13. പല വാർഡുകളിലും ഇത്തരത്തിൽ വെല്ലുവിളി ഉയരുന്നുണ്ട്.