
മാള: പ്രശസ്ത നടൻ മാള അരവിന്ദന്റെ സ്മരണയ്ക്കായി ഒരുക്കിയ മാള അരവിന്ദൻ സ്മാരക മാളക്കുളം സായാഹ്ന പാർക്കും സി.എഫ്.സി ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ ഓപ്പൺ ജിമ്മും വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് നഗര സഞ്ചയ പദ്ധതിയുടെ ഭാഗമായി നവീകരണം പൂർത്തീകരിച്ച മാളക്കുളവും പാർക്കും ജനങ്ങൾക്ക് വിനോദവും വിശ്രമവും പകരുന്ന കേന്ദ്രമായി മാറുന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.പി.രവീന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയ ബിജു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നബീസത്ത് ജലീൽ, അംഗങ്ങളായ സാബു പോൾ എടാട്ടുകാരൻ, ഉഷ ബാലൻ എന്നിവർ പങ്കെടുത്തു.