
തൃശൂർ: ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച ചാലക്കുടി കുറ്റിച്ചിറ വ്യാപാര ഭവനിൽ 'പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 2025' സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി.സുമേഷ് ഉദ്ഘാടനം ചെയ്യും. പൂർവ കായിക താരങ്ങളെ ആദരിക്കും. വിജയികൾക്ക് ജനുവരിയിൽ വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. രജിസ്‌ട്രേഷനും ശരീരഭാര നിർണയവും നാളെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
അസോ. രക്ഷാധികാരി ജോഷി ഫ്രാൻസിസ്, പ്രസിഡന്റ് സുകുമാരൻ കൊടിയത്ത്, ജനറൽ സെക്രട്ടറി ജയ്‌മോൻ അന്തിക്കാട്, ട്രഷറർ റോബർട്ട് ഡേവിഡ്, സ്‌പോർട്‌സ് കൗൺസിൽ നോമിനി എം.എം. ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.