new-building-for-school

ചാവക്കാട് : ചാവക്കാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന വടക്കെ പുന്നയൂരിലെ പുരാതന വിദ്യാലയമായ ജി.എം.എൽ.പി സ്‌കൂളിന് സ്വന്തമായി കെട്ടിടം ഉയരുന്നു. എൻ.കെ.അക്ബർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 99 ലക്ഷത്തി അമ്പതിനായിരം രൂപ ഉപയോഗിച്ചാണ് സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നത്. 124 വർഷം പഴക്കമുള്ള ഈ വിദ്യാലയം നിലവിൽ വാടകകെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം കുട്ടികളുടെ എണ്ണം വലിയതോതിൽ കുറഞ്ഞതോടെ സ്‌കൂൾ അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു. ഭൂമിയില്ലാത്ത സർക്കാർ വിദ്യാലയങ്ങൾക്ക് ഭൂമി കണ്ടെത്തുക എന്ന ദൗത്യത്തിന്റെ ഭാഗമായി പ്രവാസി വ്യവസായിയും സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും വടക്കേക്കാട് സ്വദേശിയുമായ തടാകം ഫൗണ്ടേഷൻ ചെയർമാൻ കുഞ്ഞിമുഹമ്മദ് ഹാജി 51 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങി പഞ്ചായത്തിന് നൽകിയ മുപ്പത്തൊന്നേക്കാൽ സെന്റ് ഭൂമിയിലാണ് സ്‌കൂളിന് കെട്ടിടം നിർമ്മിക്കുക. ആദ്യഘട്ടത്തിൽ ഒരുനില മാത്രമാണ് നിർമ്മിക്കുക.

നിർമ്മാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു
സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എൻ.കെ.അക്ബർ എം.എൽ.എ നിർവഹിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ അദ്ധ്യക്ഷനായി. സുഹറ ബക്കർ, കെ.എ.വിശ്വനാഥൻ, എ.കെ.വിജയൻ, സെലീന നാസർ, എം.കെ.അറാഫത്ത്, രജനി, ഷൈബ ദിനേശൻ, റാഷിദ ഷിഹാബുദ്ദീൻ, ഷാമില ഷെക്കീർ, ഷിഹാബുദ്ദീൻ, പി.സി.വിലാസിനി എന്നിവർ സംസാരിച്ചു.

ആദ്യനില 2540 ചതുരശ്ര അടിയിൽ