ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ വരുന്ന അഞ്ച് വർഷത്തിൽ നടപ്പാക്കാനുള്ള വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇടതുമുന്നണി ഗുരുവായൂർ നഗരസഭാ കമ്മിറ്റി വികസന സദസ് സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ സംഘടിപ്പിച്ച വികസന സദസ് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. കെ.കെ.ജോതിരാജ് അദ്ധ്യക്ഷനായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ, നഗരസഭാ വൈസ് ചെയർമാൻ അനീഷ്മ ഷനോജ്, സി.സുമേഷ്, ടി.ടി.ശിവദാസൻ, കെ.ആർ.സൂരജ്, എ.എം.ഷഫീർ, പി.ഐ.സൈമൺ, എ.എസ്.മനോജ് കെ.പി.വിനോദ്, കെ.വി. വിവിധ് തുടങ്ങിയവർ സംസാരിച്ചു.