14

ഏങ്ങണ്ടിയൂർ : വലപ്പാട് ഉപജില്ല സ്‌കൂൾ കലോത്സവസമാപന സമ്മേളനം ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുൺ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സതീഷ് പനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ് സമ്മാനദാനം നിർവഹിച്ചു. കെ.ബി.സുരേഷ്, ടി.വി.വിനോദ്, സിസ്റ്റർ ഫ്‌ളമിയ, തെരേസ്, രതീഷ് ഇരട്ടപ്പുഴ, ഷമീറ ഷബീർ, കെ.എസ്.ശ്രീഹരി, കെ.വി.അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.