മാള: മാള ഉപജില്ല കലോത്സവത്തിൽ അറബിക് കലോത്സവം ഹൈസ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം നിലനിറുത്തി അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂൾ. 85 പോയിന്റോടെ ചരിത്രം ആവർത്തിച്ച് കലാകിരീടം ചൂടി. യു.പി വിഭാഗത്തിൽ 56 പോയിന്റുമായി രണ്ടാം സ്ഥാനവും സ്വന്തമാക്കി സ്‌കൂൾ മികവ് തെളിയിച്ചു.