c
c

ചേർപ്പ് : പഞ്ചായത്ത് ചൊവ്വൂർ പള്ളിക്കുളം നവീകരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് നിർവഹിച്ചു. വാർഡ് അംഗം ജോസ് ചാക്കേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എൻ.സുരേഷ്, വനജ സോളമൻ, പി.ജെ.എഡിസൺ, വിൻസെന്റ് മോഴിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. നവീകരിച്ച കുളത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്താനുള്ള സംവിധാനം ഒരുക്കി.