photo-
1

മാള: മാള പഞ്ചായത്തിലെ കുരുവിലശ്ശേരി രാമവിലാസം ഗവ. എൽ.പി സ്‌കൂളിന് പുതിയ കെട്ടിടം. വി.ആർ.സുനിൽ കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.25 കോടി ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.പി.രവീന്ദ്രൻ, സിനി ബെന്നി വെമ്പിൽ, സാബു പോൾ എടാട്ടുകാരൻ എന്നിവർ പ്രസംഗിച്ചു.

കൊല്ലവർഷം 1107ൽ മിഥുനം 10ന് അടൂർ രാമപൈയ്ക്ക് രണ്ടേക്കർ സ്ഥലം പാട്ടത്തിന് നൽകി കൊച്ചി സർക്കാർ വലിയപറമ്പിൽ ആർ.വി.എൽ.പി. സ്‌കൂൾ ആരംഭിച്ചതോടെയാണ് രാമവിലാസം സ്‌കൂളിന്റെ ചരിത്രം തുടങ്ങുന്നത്. നാട്ടുകാരുടെയും പഞ്ചായത്തിന്റെയും നിരന്തര ശ്രമഫലമായി 2021 ഫെബ്രുവരിയിൽ സർക്കാർ സ്‌കൂൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. റവന്യു വകുപ്പിന്റെ നടപടികൾ പൂർത്തിയായതോടെ 2023 നവംബറിൽ സ്‌കൂൾ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലായി. തുടർന്ന് സ്ഥാപനത്തിന് 'രാമവിലാസം ഗവ. ലോവർ പ്രൈമറി സ്‌കൂൾ എന്ന പേര് ലഭിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്‌കൂളാണിത്.