1
1

അത്താണി : വടക്കാഞ്ചേരി നഗരസഭാ പരിധിയിലുള്ള അത്താണി സെന്ററിൽ അത്യന്താധുനിക മാർക്കറ്റ് കെട്ടിടം വരും. 15.5 കോടി രൂപ ചെലവഴിച്ചാണ് അഞ്ച് നിലകളിൽ ആധുനിക മാർക്കറ്റ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ പി.എൻ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, എം.ആർ.അനൂപ് കിഷോർ, എ.എം.ജമീലാബി, സ്വപ്ന ശശി, പി.ആർ.അരവിന്ദാക്ഷൻ, സി.വി.മുഹമ്മദ് ബഷീർ, സേവ്യർ മണ്ടുംപാല, ചന്ദ്രമോഹൻ, ബൈജു, മോഹനൻ എന്നിവർ സംസാരിച്ചു.

30,200 ചതുരശ്ര അടിയിൽ

ഒട്ടേറെ സൗകര്യങ്ങൾ