photo
മുല്ലശ്ശേരി ഉപജില്ലാ കലോത്സവത്തിൽ സെൻ്റ് ജോസഫ്സ് ഓവറോൾ കരസ്ഥമാക്കി

പാവറട്ടി: മുല്ലശ്ശേരി ഉപജില്ലാ കലോത്സവത്തിൽ പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ജനറൽ വിഭാഗത്തിൽ ഓവറാൾ നേടി. സംസ്‌കൃത കലോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്‌കൂളും അറബിക്ക് കലോത്സവത്തിൽ വെൺമേനാട് എം.എ.എസ്.എം സ്‌കൂളും ഓവറാൾ നേടി. സമാപന സമ്മേളനം പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എം.എം.റജീന ഉദ്ഘാടനം ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ അദ്ധ്യക്ഷനായി. ദിൽന ധനേഷ്, ബെന്നി ആന്റണി, അഡ്വ. മുഹമ്മദ് ഗസാലി എന്നിവർ മുഖ്യാതിഥികളായി.