നാട്ടിക : എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ ആർ.ശങ്കർ അനുസ്മരണയോഗം യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി, യോഗത്തിന്റെ ദിനമണി എന്ന പത്രവും സ്ഥാപിച്ച് 12 കോളേജുകൾ സ്ഥാപിച്ചയാളാണ് ശങ്കർ. ശ്രീനാരായണ മെഡിക്കൽ മിഷൻ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവുമായിരുന്നു ആർ.ശങ്കറെന്ന് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഓർമ്മിച്ചു. യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി 30 വർഷം പൂർത്തീകരിച്ച വെള്ളാപ്പള്ളി നടേശന് നവംബർ 29ന് നാട്ടിക ശ്രീനാരായണ ഹാളിൽ സ്വീകരണവും ആദരവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ വൈസ് പ്രസിഡന്റ് സുദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി, ബോർഡ് മെമ്പർ ജയന്തൻപുത്തൂർ, യൂണിയൻ കൗൺസിലർമാരായ കെ.ജി.നാരായണദാസ്, കെ.എസ്.ദീപൻ, സി.എസ്.ഗണേശൻ, നരേന്ദ്രൻ തയ്യിൽ, ബിനോയ് പാണപറമ്പിൽ, സലീം തഷ്ണാത്ത്, പ്രചോദ് പി.എസ്, ബിന്ദു മനോജ് , ശ്രീജ മൗസ്മി തുടങ്ങിയവർ പ്രസംഗിച്ചു .