കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ പ്രധാന പി.ഡബ്ല്യു.ഡി റോഡായ ശ്രീനാരായണപുരം സെന്ററിൽ നിന്ന് പടിഞ്ഞാറ് ടിപ്പുസുൽത്താൻ റോഡിൽ പി.വെമ്പല്ലൂരിൽ ചെന്നുമുട്ടുന്ന റോഡ് നിർമ്മാണം ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കാനായി സംസ്ഥാന സർക്കാർ പി.ഡബ്ല്യു.ഡി വകുപ്പിന്റെ ശബരിമല ഫെസ്റ്റിവൽ പദ്ധതിയിൽ ഉൾപ്പെടുത്തി 4.35 കോടിയുടെ ഭരണാനുമതി തന്നതായി ഇ.ടി.ടൈസൺ എം.എൽ.എ പറഞ്ഞു. നടപടിക്രമം പൂർത്തിയാക്കി എത്രയും വേഗം നിർമ്മാണം ആരംഭിക്കാനുള്ള ശ്രദ്ധയുണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു.