കാടുകുറ്റി: അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ നടന്ന മാള ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ 677 പോയിന്റോടെ മാള സെന്റ് ആന്റണീസ് സ്‌കൂൾ ഓവറാൾ ട്രോഫി കരസ്ഥമാക്കി. എസ്.സി.ജി.എച്ച്.എസ്.എസ് കോട്ടയ്ക്കൽ, മാള (614)യ്ക്കാണ് രണ്ടാം സ്ഥാനം. 556 പോയിന്റുള്ള മാമ്പ്ര യൂണിയൻ ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനക്കാരായി. സമാപന സമ്മേളനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മോഹിനി കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കലാഭവൻ ജയൻ മുഖ്യാതിഥിയായി. രാഖി സുരേഷ്, ബീന രവീന്ദ്രൻ, പി.ജി.കാഞ്ചന, കെ.ജി.മഹേഷ്, പി.എൽ.രഹിത, ഒ.ആർ.ചിത്ര, കെ.എസ്.യാസിർ എന്നിവർ പ്രസംഗിച്ചു.