മറ്റത്തൂർ: മൂലംകുടം സ്‌കൂൾ പരിസരത്ത് മറ്റത്തൂർ പഞ്ചായത്ത് നിർമ്മിച്ച ഹാപ്പിനസ് പാർക്ക് കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് അംഗം ചിത്ര സുരാജ് എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നിർവഹിച്ചത്.